ആലുവ: എടത്തല ഗ്രാമപഞ്ചായത്ത് 21ാം വാർഡിൽ നൊച്ചിമ ചാലിൽപ്പാടം അനധികൃതമായി നികത്താൻ നീക്കമെന്ന് പഞ്ചായത്ത് അംഗം സ്വപ്ന ഉണ്ണി ആരോപിച്ചു. പഞ്ചായത്ത് - വില്ലേജ് ഓഫീസുകൾ രണ്ടാംശനി, ഞായർ അവധിയുടെ മറവിലാണ് ഭൂമാഫിയയുടെ നീക്കമെന്നാണ് പഞ്ചായത്ത് അംഗത്തിന്റെ പരാതി.
ആദ്യഘട്ടമായി മൂന്ന് പൂവ് കൃഷി ചെയ്തിരുന്ന പാടത്തിന് നടുവിൽ കൂടി റോഡ് പണിയാനാണ് നീക്കം. ഇതിനെ തുടർന്ന് വാർഡ് മെമ്പർ പഞ്ചായത്ത് സെക്രട്ടറിക്കും കൃഷി - വില്ലേജ് ആഫീസർ, എടത്തല പൊലീസ് എന്നിവർക്ക് പരാതി കൊടുത്തിരുന്നു. ഇതേതുടർന്ന് റോഡ് നിർമ്മാണം താത്കാലികമായി നിർത്തിവച്ചിട്ടുണ്ട്.