തൃപ്പൂണിത്തുറ: പേട്ട മുതൽ എസ്.എൻ ജംഗ്ഷൻ വരെയുള്ള കൊച്ചി മെട്രോയുടെ ട്രയൽ റൺ ഇന്ന് നടക്കും. ഇന്ന് രാത്രി 12 മണി മുതൽ തിങ്കളാഴ്ച പുലർച്ചെ വരെയും തിങ്കളാഴ്ച രാത്രി 12 മണി മുതൽ ചൊവ്വാഴ്ച പുലർച്ചെ വരെയുമാണ് ട്രയൽ റൺ. വടക്കേക്കോട്ട, എസ്.എൻ ജംഗ്ഷൻ സ്റ്റേഷനുകളുടെ നിർമ്മാണവും അവസാന ഘട്ടത്തിലാണ്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് നേരിട്ട് ഏറ്റെടുത്ത് നിർമ്മിക്കുന്ന ആദ്യ പാതയാണ് ഇത്. പേട്ട മുതൽ എസ്.എൻ ജംഗ്ഷൻ വരെ രണ്ട് കിലോമീറ്റർ നീളമാണ് ഉള്ളത്.