മൂവാറ്റുപുഴ: കോട്ടയം എം.സി റോഡിൽ മൂവാറ്റുപുഴയ്ക്കും കൂത്താട്ടുകുളത്തിനുമിടയിലെ ഈസ്റ്റ് മാറാടി പ്രദേശത്തെ റോഡിന്റെ ഇരുവശങ്ങളിലായി സ്ഥാപിച്ചിട്ടുള്ള സൂചന ബോർഡുകൾ ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ് സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെയും മറ്റു ക്ലബുകളുടെയും നേതൃത്വത്തിൽ വൃത്തിയാക്കി. നിരവധി അപകടങ്ങളും അപകടമരണവും സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ പ്രദേശങ്ങളിലെ സൂചനാബോർഡുകളിൽ ഭൂരിഭാഗവും വൃക്ഷങ്ങളുടെ ചില്ലകളാലും പായലും പൂപ്പലും അഴുക്കും കാരണവും ഡ്രൈവർമാർക്ക് ശരിയായ രീതിയിൽ പകൽ വെളിച്ചത്തിൽ പോലും കാണാൻ കഴിയുന്നില്ല . ഇതാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് തിരിച്ചറിഞ്ഞ വിദ്യാർത്ഥികൾ ഇത്തരത്തിലുണ്ടായ തടസങ്ങൾ നീക്കുകയും ബോർഡുകൾ കഴുകി വൃത്തിയാക്കുകയും ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ റനിത ഗോവിന്ദ്, ഹെഡ് മാസ്റ്റർ അജയൻ എ . എ, സ്കൂൾ പി.റ്റി.എ പ്രസിഡന്റ് അനിൽ കുമാർ പി.റ്റി. മദർ പി.റ്റി.എ ചെയർ പേഴ്സൺ സിനിജ സനിൽ സ്കൂൾ വികസനസമിതി ചെയർമാൻ ടി.വി. അവിരാച്ചൻ സ്കൂൾ കൗൺസലർ ഹണി വർഗീസ് , രതീഷ് വിജയൻ, അനൂപ് തങ്കപ്പൻ, സമീർ സിദ്ദീഖി വിദ്യാർത്ഥികളായ കാർത്തിക് പ്രസാദ്, ബേസിൽ ബിജു, ജിത്തു രാജ് തുടങ്ങിയവർ നേതൃത്വം നൽകി.