കാലടി: ഭാരതീയ ജനതാപാർട്ടി മുളങ്കുഴി ബൂത്ത് സമ്മേളനം 16 ന് രാവിലെ 10 മണിക്ക് ചേരും. ലിസ്കറി പൗഡർ ഹാളിൽ ചേരുന്ന സമ്മേളനത്തിൽ ബൂത്ത് പ്രസിഡന്റ് പി.വി അനിൽകുമാർ അദ്ധ്യക്ഷനാകും. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. ബൂത്ത് ഇൻ ചാർജ് കെ .എസ്. തമ്പാൻ, ബി.ജെ.പി.ജില്ല പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, ജില്ല വൈസ് പ്രസിഡന്റ് പി.പി.സജീവ്, ജില്ല സെക്രട്ടറി മാരായ വി.കെ. ഭസിത് കുമാർ, ബിജു പുരുഷോത്തമൻ, മണ്ഡലം പ്രസിഡന്റുമാരായ ഷീജ സതീഷ്, എൻ.മനോജ്, മലയാറ്റൂർ - നീലീശ്വരം പഞ്ചായത്ത് പ്രസിഡന്റ് സി.പി.ശ്രീകുമാർ, മണ്ഡലം സെക്രട്ടറിമാരായ ജ.എൻ.ഷാജി, സലീഷ് ചെമ്മണ്ടൂർ, ബൂത്ത് സെക്രട്ടറി കെ.സി.മണി എന്നിവർ പങ്കെടുക്കും.