മൂവാറ്റുപുഴ: കേരളത്തിന്റെ ഭാവി വികസനത്തെ ലക്ഷ്യമാക്കി എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കുന്ന കെ- റെയിൽ വികസനം മുടക്കുന്ന കോൺഗ്രസ് - ബി.ജെ.പി കൂട്ടുകെട്ടിനെതിരെ സി.പി.എം മൂവാറ്റുപുഴ ഏരിയകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമരജ്വാല സംഘടിപ്പിക്കുന്നു. 15ന് വൈകിട്ട് 4.30 മുതൽ 7 വരെ. മൂവാറ്റുപുഴ നെഹ്റു പാർക്കിലാണ് സമരജ്വാല നടക്കുന്നത്. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ സമരജ്വാല ഉദ്ഘാടനം ചെയ്യും.