പറവൂർ: ജനകീയ ആസൂത്രണത്തിന്റെ ഭാഗമായി ചേന്ദമംഗലം ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കിയ ഗ്രാമം ഹരിതാഭം പച്ചക്കറി ഉത്പ്പാദന പദ്ധതിയുടെ വിളവെടുപ്പ് നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം വി.എം. മണി അദ്ധ്യക്ഷത വഹിച്ചു. അൻപത് സെന്റ് സ്ഥലം പാട്ടത്തിനെടുത്ത് വിവിധയിനം ജൈവപച്ചക്കറികൾ ഉത്പ്പാദിപ്പിക്കുന്ന സി.എസ്. ബൈജുവിന്റെ കൃഷി ഇടത്തിലെ പീച്ചിലിന്റെ വിളവെടുപ്പാണ് നടന്നത്. ജനപ്രതിനിധികളായ നിത സ്റ്റാലിൻ, ബബിത ദിലീപ്, ലീന വിശ്വ , ഫസൽ റഹ്മാൻ, വി.യു. ശ്രീജിത്ത്, റീജ ഡേവിസ്, കർഷകസംഘം സെക്രട്ടറി കെ.ഡി. വേണുഗോപാൽ, കൃഷി ഓഫീസർ പി.സി. ആതിര തുടങ്ങിയവർ പങ്കെടുത്തു.