പറവൂർ: ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318 സിയുടെ സ്വപ്നഭവനം പദ്ധതിയിൽ ഉൾപ്പെടുത്തി ലയൺസ് ക്ലബ് ഒഫ് കൊച്ചിൻ കേബിൾ ടി.വി ഫെഡറേഷന്റെയും മണപ്പുറം ഫൗണ്ടേഷന്റെയും സഹകരണത്തോടെ വടക്കുംപുറം പറമ്പിൽ ഷിബുവിന് നിർമ്മിച്ച് നൽകുന്ന വീടിന് തറക്കല്ലിട്ടു. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ വി.സി. ജയിംസ് ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് ഒഫ് കൊച്ചിൻ കേബിൾ ടി.വി ഫെഡറേഷൻ പ്രസിഡന്റ് ഇ. ജയദേവൻ, സെക്രട്ടറി ആർ. സുനിൽകുമാർ, ട്രഷറർ, ദീപേഷ് ബാബു, ഡിസ്ട്രിക്ട് ട്രഷറർ ഡബ്ല്യു. ഡി. ജയിംസ്, ലൂയിസ് ഫ്രാൻസിസ്, വേണുഗോപാൽ, സാജു പി. വർഗീസ്, വാർഡ് അംഗം ശ്രീദേവി, പി.എസ്. ബിജു, ടി.എം. സിനോയ്, നോയലിൻ എന്നിവർ പങ്കെടുത്തു.