പറവൂർ: കേന്ദ്ര സർക്കാരിന്റെ മൈക്രോ സ്മോൾ ആൻഡ് മീഡിയം എന്റർപ്രൈസസ് മിനിസ്ട്രിയുടെ കീഴിൽ പറവൂർ നന്ത്യാട്ടുകുന്നത്തുള്ള ഖാദി ഗ്രാമോദ്യോഗ് ട്രെയിനിംഗ് സെന്ററിൽ മൂന്ന് മാസം ദൈർഘ്യമുള്ള കമ്പ്യൂട്ടർ പരിശീലനത്തിന് (ഡി.ടി.പി,ടാലി,ആൻഡ് ഓട്ടോകാഡ്) അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. മൂന്ന് മാസ പരിശീലനത്തിന് 1800 രൂപയാണ് ഫീസ്. ചേരുവാൻ ആഗ്രഹിക്കുന്നവർ വെള്ളക്കടലാസിൽ പേര്, അഡ്രസ്, ജാതി, മതം, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോ, ഫോൺ നമ്പർ, ജനന തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷിക്കണം. വിവരങ്ങൾക്ക്: 0484 2508232, 70123 57963.