ആലുവ: ചൊവ്വര ജി.എച്ച്.എസ്.എസ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ എടയപ്പുറം ഗവ. എൽ.പി സ്കൂളിൽ അടുക്കള നവീകരണം ഗ്രാമപഞ്ചായത്ത് അംഗം ഹിത ജയകുമാർ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എ.കെ. ഷീല, പി.ടി.എ പ്രസിഡന്റ് റൈഹാനത്ത് ബീവി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സി.എൻ. സതീശൻ എന്നിവർ സംസാരിച്ചു.