കോലഞ്ചേരി: ഭൂരഹിതരായ നാലു പേർക്ക് സൗജന്യമായി സ്ഥലം നൽകി റിട്ട.എക്സൈസ് ഉദ്യോഗസ്ഥൻ. മരങ്ങാട്ടുള്ളി, കരിമാങ്കുഴിയിൽ കെ.വി.ബേബിയാണ് ഭൂരഹിതരായ നാല് കുടുംബങ്ങൾക്ക് വീടു വയ്ക്കുന്നതിന് സ്ഥലം നൽകിയത്. മൂന്ന് സെന്റ് വീതമാണ് നൽകുന്നത്. തിരുവാണിയൂർ പുളിനിരപ്പേൽ രാജപ്പൻ, പാലപ്പിള്ളിൽ സജീവൻ, പനച്ചിവേലിൽ ബിജു, പിറവം വള്ളൂവാട്ടിൽ ജെയിനി എന്നിവർക്കാണ് ഭൂമി ആധാരം ചെയ്ത് നൽകുന്നത്. ഇന്ന് രാവിലെ 9.30ന് പഴുക്കാമറ്റത്ത് വച്ച് സി.പി.എം ജില്ലാസെക്രട്ടറി സി.എൻ. മോഹനൻ രേഖകൾ കൈമാറും. അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ, തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. പ്രകാശ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.ബി. ദേവദർശനൻ, അഡ്വ.കെ.എസ്. അരുൺകുമാർ, കെ.വി.ഏലിയാസ്, ഏരിയ സെക്രട്ടറി സി.കെ.വർഗീസ്, കെ.പി. സലീം തുടങ്ങിയവർ സംസാരിക്കും.