കൊച്ചി: തിരക്കേറിയ സമയങ്ങളിൽ ഏറെനേരം കാത്തുനിന്ന് ടിക്കറ്റെടുക്കുന്നതിന്റെ ബുദ്ധിമുട്ടൊഴിവാക്കാൻ എല്ലാ സ്റ്റേഷനിലും യാത്രക്കാർക്ക് സ്വയം ടിക്കറ്റെടുക്കാനാകുന്ന ടിക്കറ്റ് വെൻഡിംഗ് മെഷീൻ സ്ഥാപിക്കാനൊരുങ്ങി കൊച്ചി മെട്രോ. പരീക്ഷണാടിസ്ഥാനത്തിൽ ചുരുക്കം ചില സ്റ്റേഷനുകളിൽ സ്ഥാപിച്ച മെഷീന്റെ ആദ്യഘട്ട പ്രവർത്തനം വിജയം കണ്ടതോടെയാണിത്. മറ്റ് സ്റ്റേഷനുകളിൽ മെഷീൻ സ്ഥാപിക്കുന്നത് അന്തിമ ഘട്ടത്തിലാണ്.
രാവിലെ മെട്രോ സർവീസ് ആരംഭിക്കുന്ന സമയം മുതൽ അവസാനിപ്പിക്കുന്നതുവരെ മെഷീൻ പ്രവർത്തിപ്പിക്കും. ആക്സിസ് ബാങ്കുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി നടപ്പായാലും നിലവിലെ ടിക്കറ്റ് കൗണ്ടറുകൾ തുടരുമെന്ന് മെട്രോ അധികൃതർ അറിയിച്ചു. ടിക്കറ്റ് വെൻഡിംഗ് മെഷീനിലെ സൗകര്യങ്ങൾ വർധിക്കുകയും അത് പൂർണ്ണമായും യാത്രക്കാർക്ക് ഉപയോഗിക്കാനാവുകയും ചെയ്താൽ അതുവരെയുണ്ടായിരുന്ന ടിക്കറ്റ് കൗണ്ടറുകൾ അടയ്ക്കുകയാണ് മറ്റ് മെട്രോകളിൽ ചെയ്യാറ്. എന്നാൽ, കൂടിയാലോചനകൾക്ക് ശേഷം മാത്രമേ ബോർഡ് ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ എന്ന് അധികൃതർ പറഞ്ഞു.
നിലവിൽ കൊച്ചിയിൽ ആലുവ, ഇടപ്പള്ളി, കലൂർ സ്റ്റേഡിയം, എം.ജി റോഡ്, കടവന്ത്ര, വൈറ്റില, തൈക്കൂടം സ്‌റ്റേഷനുകളിൽ ഈ സംവിധാനമുണ്ട്. കേരളത്തിന് പുറത്ത് ചെന്നൈ, ഡൽഹി, മുംബയ് മെട്രോകളിലും മെഷീനുണ്ട്.
എങ്ങനെ ടിക്കറ്റെടുക്കാം