ആലുവ: സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസന്നാദ്ധ്യവും എറണാകുളം ചതയോപഹാരം ഗുരുദേവ ട്രസ്റ്റ് ചെയർമാനുമായിരുന്ന ആലുവ ആനന്ദ് ഭവനിൽ എ. ആനന്ദിന്റെ നിര്യാണത്തിൽ ചതയോപഹാരം ട്രസ്റ്റ് അനുശോചിച്ചു. കൺവീനർ കെ.കെ. പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ വി.എസ്. സുരേഷ്, ഡയറക്ടർമാരായ വി.എസ്. സുബീഷ്, എസ്. ശ്രീനിവാസൻ, ഡോ. എ.വി. വിദ്യാധരൻ, മിനി കിഷോർകുമാർ എന്നിവർ സംസാരിച്ചു.