
ആലുവ: എസ്.എൻ.ഡി.പി യോഗം നോർത്ത് മുപ്പത്തടം ശാഖയിൽ ഗുരുദേവ പ്രതിഷ്ഠ ആറാം വാർഷികം സംഘടിപ്പിച്ചു. ഗണപതിഹോമം, ശാന്തിഹവനം, ഗുരുപൂജ, സർവ്വൈശ്വര്യപൂജ എന്നിവ നടന്നു. ഇതോടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ ശാഖ പ്രസിഡന്റ് എം.കെ. പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, വനിത സംഘം യൂണിയൻ കൗൺസിലർ സജിത സുഭാഷണൻ, ശാഖ സെക്രട്ടറി എം.കെ. സുഭാഷണൻ, കെ.ആർ. വിജയൻ എന്നിവർ സംസാരിച്ചു.