നെടുമ്പാശേരി: ചെങ്ങമനാട് സർവീസ് സഹകരണ ബാങ്ക് കാർഷിക ഗ്രൂപ്പുകൾക്കായി ആരംഭിക്കുന്ന ടില്ലർ സർവീസിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് പി.ജെ. അനിൽ നിർവഹിച്ചു. ബോർഡ് അംഗം എം.ആർ. സത്യൻ അദ്ധ്യക്ഷത വഹിച്ചു. കാർഷിക ഉപകരണങ്ങളുടെ വിതരണം ഗ്രാമപഞ്ചായത്ത് അംഗം നൗഷാദ് പാറപ്പുറം, ടി.വി. സുധീഷ് എന്നിവർ ചേർന്ന് നിർവഹിച്ചു. മിനി ശശികുമാർ, എം.കെ. പ്രകാശൻ, സി. ഗോപാലകൃഷ്ണൻ, ദിവാകരൻ, ശ്രീജിത്, പി.ജെ. അനൂപ്, എം.ടി. അനൂപ് എന്നിവർ സംസാരിച്ചു.