തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ ഉത്രം തിരുനാൾ സംഗീതോത്സവത്തിന് ഇന്ന് (13) തുടക്കം കുറിക്കും. വൈകിട്ട് 6 ന് ആർ. എൽ.വി മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. രാജലക്ഷ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് വാഴപ്പള്ളി അഖിൽ അനിൽകുമാറിന്റെ പുല്ലാംകുഴൽ കച്ചേരി. തൃക്കൊടിത്താനം ശ്രീരാജ് വയലിനിലും വാഴപ്പള്ളി ടി.എസ് സതീഷ്കുമാർ മൃദംഗത്തിലും കുറിച്ചി രോഹിത് പ്രസാദ് ഘടത്തിലും പക്കമേളമൊരുക്കും. 19 വരെയാണ് സംഗീതോത്സവം.