വൈപ്പിൻ: സി.പി. ഐ. പാർട്ടികോൺഗ്രസിന് മുന്നോടിയായി വൈപ്പിൻ കരയിൽ ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കം. നായരമ്പലം വെളിയത്താംപറമ്പ് ബ്രാഞ്ച് സമ്മേളനം എ.ഐ. വൈ. എഫ്. സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്.ജയദീപ് ഉദ്ഘാടനം ചെയ്തു. പി.ഒ. ആന്റണി സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി ആശ അശോകനെ തിരഞ്ഞെടുത്തു.
അയ്യമ്പിള്ളിനോർത്ത് ബ്രാഞ്ച് സമ്മേളനം ജില്ലാ എക്‌സിക്യുട്ടീവ് അംഗം സി.വി. ശശി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ഇ.സി. ശിവദാസ് സംസാരിച്ചു.ബ്രാഞ്ച് സെക്രട്ടറിയായി കെ.ആർ. ഹർഷനെ തിരഞ്ഞെടുത്തു.എളങ്കുന്നപ്പുഴ ഈസ്റ്റ്ബ്രാഞ്ച് സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.ബി.അറുമുഖൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. ജെ. കുശൻ, സുരേഷ് കുറുപ്പ് എന്നിവർ സംസാരിച്ചു.ബ്രാഞ്ച് സെക്രട്ടറിയായി കെ.ജി. പ്രദീപിനെ തിരഞ്ഞെടുത്തു.
പുതുവൈപ്പ് ബ്രാഞ്ച് സമ്മേളനംമണ്ഡലം സെക്രട്ടറി ഇ.സി. ശിവദാസ്ഉദ്ഘാടനം ചെയ്തു. അഡ്വ. ഡെന്നിസൺകോമത്ത്, സബീന സത്യനാഥ് എന്നിവർ പങ്കെടുത്തു. ബ്രാഞ്ച് സെക്രട്ടറിയായി ശ്രീജഡോളർമാനെ തിരഞ്ഞെടുത്തു. പെരുമ്പിള്ളിബ്രാഞ്ച് സമ്മേളനം ജില്ലാ കൗൺസിൽ അംഗം കെ.എൽ. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ദാസൻ, പി.ജി. ഷിബു എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി ടി.പി. സുധനെ തിരഞ്ഞെടുത്തു.