df

കൊച്ചി: ജില്ലയിൽ ഇന്നലെ 2973 പേർക്ക് കൂടി കൊവിഡ് ബാധിച്ചു. 6,015 പേർ രോഗമുക്തി നേടി. 3,242 പേരെ കൂടി വീടുകളിൽ നിരീക്ഷണത്തിലാക്കി. ഇതോടെ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 32,927 ആണ്. കൊവിഡ് സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 28,939 ആണ്. ഇന്നലെ 1,601 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതിൽ 212 ആദ്യ ഡോസും 906 സെക്കൻഡ് ഡോസുമാണ്. കൊവിഷീൽഡ് 790 ഡോസും, 811 ഡോസ് കൊവാക്‌സിനുമാണ് വിതരണം ചെയ്തത്. ആരോഗ്യ പ്രവർത്തകർ, മുന്നണിപ്പോരാളികൾ തുടങ്ങിയവർക്കുള്ള കരുതൽ ഡോസായി 483 ഡോസ് വാക്‌സിനാണ് ഇന്ന് വിതരണം ചെയ്തത്. ആകെ 85,139 ഡോസ് മുൻകരുതൽ ഡോസ് നൽകി.

വാക്‌സിനേഷൻ ജില്ലയിൽ ഇതുവരെ
58,92,024ഡോസ് വാക്‌സിനാണ് നൽകിയത്. 32,02,883 ആദ്യ ഡോസ് വാക്‌സിനും, 26,04,002സെക്കൻഡ് ഡോസ് വാക്‌സിനും നൽകി. ഇതിൽ 51,78,944ഡോസ് കൊവിഷീൽഡും, 6,96,389 ഡോസ് കൊവാക്‌സിനും, 16,691ഡോസ് സുപ്ട്‌നിക് വാക്‌സിനുമാണ്.