കൊച്ചി: തെരുവിൽ അലയുന്നവർക്കുവേണ്ടി ലോക്ക്ഡൗൺ കാലത്ത് ആരംഭിച്ച ഭക്ഷണ പൊതിവിതരണം 'പാഥേയം'എല്ലാ ഞായറാഴ്ചയും തുടരുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി അറിയിച്ചു. പദ്ധതിയുടെ പോസ്റ്റർ പ്രകാശനം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നിർവഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ഹൃദയം ' പാലിയേറ്റീവ് കെയറും ആരംഭിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ജിന്റോ ജോൺ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ വൈശാഖ് ദർശൻ, മുഹമ്മദ് റഫീഖ്, മനു ജേക്കബ്, ജിൻഷാദ് ജിന്നാസ്, നൗഫൽ കൈന്തിക്കര, കെ. കെ. അരുൺകുമാർ, കെ എം പ്രസൂൺ, ജില്ലാ ഭാരവാഹികളായ ഷാൻ മുഹമ്മദ്, അബ്ദുൽ റഷീദ്, വിഷ്ണു പ്രദീപ്, ഷംസു തലക്കോട്ടിൽ നിയോജകമണ്ഡലം പ്രസിഡന്റുമാരായ വി.എൻ. അമീൻ, സിജോ ജോസഫ്, രഞ്ജിത് രാജൻ, കമൽ ശശി, അൻവർ കരീം, ഹസീം ഖാലിദ് തുടങ്ങിയവർ പങ്കെടുത്തു.