
കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ഇന്നലെ നടൻ ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജിന്റെ പേരിലുള്ള ഒരു വീട് റെയ്ഡ് ചെയ്തു. കളമേശരി കുസാറ്റിന് സമീപമുള്ള ആൽഫിയ നഗറിലാണ് ഇരുനിലവീട്. ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടും കൈമാറാത്ത ഫോൺ തേടിയായിരുന്നു പരിശോധനയെന്നാണ് അറിയുന്നത്. ഏതാനും മണിക്കൂർ പരിശോധന നീണ്ടു. കൂടുതൽ വിവരങ്ങൾ ക്രൈം ബ്രാഞ്ച് വെളിപ്പെടുത്തിയിട്ടില്ല. ദിലീപിന്റെ സിനിമകളുടെ കഥയെഴുത്തും മറ്റും ഇവിടെയാണ് നടന്നിരുന്നത്.