cpm
സി.പി.എം സംസ്ഥാന സമ്മേളനത്തിനുള്ള ഫണ്ട് പിരിവ് ജില്ലാ സെക്രട്ടറി സി.എൻ. മോഹനന്റെ നേതൃത്വത്തിൽ നടന്നപ്പോൾ

കൊച്ചി: മാർച്ച് ഒന്നുമുതൽ മൂന്നുവരെ കൊച്ചിയിൽ നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിനുള്ള ഫണ്ട് പിരിവിന് ജില്ലയിൽ ആവേശ പ്രതികരണം. ജില്ലാ സെക്രട്ടറി സി.എൻ. മോഹനന്റെയും ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിലായിരുന്നു ശനിയാഴ്ച ഫണ്ട് സമാഹരണത്തിന് തുടക്കം കുറിച്ചത്. നഗരകേന്ദ്രങ്ങളിൽനിന്ന് വ്യാപാര, വാണിജ്യസ്ഥാപനങ്ങളിൽ നിന്നായിരുന്നു ഫണ്ട് ശേഖരണം. ഇന്നും നാളെയും ഫണ്ട് ശേഖരണം തുടരും.

കൊച്ചി നഗരത്തിലെ വിവിധയിടങ്ങളിൽ സി.എൻ. മോഹനൻ, കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ, മേയർ എം. അനിൽകുമാർ, സംസ്ഥാന കമ്മിറ്റിഅംഗം സി.എൻ. ദിനേശ്‌മണി, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അമൽ
തുടങ്ങിയവർ നേതൃത്വം നൽകി.