മൂവാറ്റുപുഴ: സി.പി.എം സംസ്ഥാന സമ്മേളന ചെലവിലേക്കുള്ള ഫണ്ട് സമാഹരിക്കുന്നത്തിനായി മൂവാറ്റുപുഴ ഏരിയാ അതിർത്തിയിലെ 165 ബ്രാഞ്ചുകളിലും ഹുണ്ടിക കളക്ഷൻ നടത്തി. സി.പി.എം സംസ്ഥാനകമ്മിറ്റിയംഗം മുതൽ ബ്രാഞ്ച് സെക്രട്ടറിമാർ വരെ വിവിധ ബ്രാഞ്ച് അതിർത്തികളിൽ ഫണ്ട് പിരിവിന് നേതൃത്വം നൽകി. മൂവാറ്റുപുഴ ടൗൺ ബ്രാഞ്ചും ടൗൺ എ.കെ.ജി ബ്രാഞ്ചും സംയുക്തമായി നടത്തിയ ഹുണ്ടിക പിരിവ് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയാ കമ്മിറ്റി അംഗം സജി ജോർജ്ജ്, അജേഷ് കോട്ടമുറിക്കൽ, ബ്രാഞ്ച് സെക്രട്ടറിമാരായ രജീഷ് ഗോപിനാഥ്, ജിനുമോൻ ഒ.ജി എന്നിവർ നേതൃത്വം നൽകി. തൃക്കളത്തൂർ കാവുംപടി ബ്രാഞ്ചിൽ ജില്ലാ സെക്രട്ടറിയേറ്റംഗം പി.ആർ. മുരളീധരനും പായിപ്ര സൊസൈറ്റി പടിയിൽ ഏരിയാ സെക്രട്ടറി കെ.പി. രാമചന്ദ്രനും ഹുണ്ടിക പിരിവിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പായിപ്ര സ്കൂൾപ്പടി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടന്ന ഹുണ്ടിക പിരിവ് പെരുമ്പാവൂർ ഗുഡ്നെസ് ഗോസറി ഉടമയും വെൽനസ്സ് ട്രൈനറുമായ ഇ.എസ്. നായർ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി വി.എച്ച്. ഷെഫീക്ക്, സി.കെ.ഉണ്ണി, പി.എ. കബീർ, എം.എം. സിറാജ്, പി.എം. ബാവു, സിജോ പഴുകുടി, എൽദോസ് ,പി.എസ്. ബഷീർ , ഷാജി , കെ.കെ.ജബ്ബാർ എന്നിവർ നേതൃത്വം നൽകി. ഇന്ന് നഗരങ്ങളിലെ വ്യാപാരസ്ഥാപനങ്ങൾ , ഓഫീസുകൾ തുടങ്ങിയ ഇടങ്ങളിൽ ഹുണ്ടിക കളക്ഷൻ നടത്തുമെന്ന് ഏരിയാ സെക്രട്ടറി അറിയിച്ചു.