
കൊച്ചി: ഇ.പി.എഫ് വിഷയത്തിൽ കേന്ദ്രസർക്കാർ പരസ്പര വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നത് വഞ്ചനയാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആരോപിച്ചു. ഓൾ ഇന്ത്യ ഇ.പി.എഫ് മെമ്പേഴ്സ് ആൻഡ് പെൻഷനേഴ്സ് ഫോറം സംസ്ഥാന കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ജോർജ് സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി. ബേബി, കെ.എ. റഹ്മാൻ, പി.ജെ. തോമസ്, എൻ.വി. അശോകൻ, കെ.ആർ. സുരേഷ് ബാബു, ജോർജ് തോമസ്, എ.കെ. കിഷോർ, എസ്. ജയകുമാർ, വിജിലൻ ജോൺ, സലാം ബാൽമെർലറി, പി.കെ. കുഞ്ഞ്, ഡോ. വി. ജയചന്ദ്രൻ, രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.