കോതമംഗലം : കോതമംഗലം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും അടിവാട് ലൈഫ് കെയർ മിഷൻ ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ ആയുർവ്വേദ മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും നടത്തി. മെഡിക്കൽ ക്യാമ്പ് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാനും മജിസ്ട്രേറ്റുമായ ഷാബിർ ഇബ്രാഹിം .എം ഉദ്ഘാടനം ചെയ്തു. ജില്ലാ ജഡ്ജി കെ.എം. മുഹമ്മദലി, പഞ്ചായത്ത് പ്രസിഡന്റ് കദീജ മുഹമ്മദ്, വൈസ് പ്രസിഡന്റ് ഒ.ഇ.അബ്ബാസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാ മോൾ ഇസ്‌മായിൽ തുടങ്ങിയവർ പങ്കെടുത്തു.