
കൊച്ചി: നഗരത്തിലെയും വടുതലയിലെയും നൂറുകണക്കിനാളുകളുടെ കാത്തിരിപ്പിന് വിരാമിട്ട് വടുതല ബണ്ട് പൊളിക്കൽ നടപടികളിലേക്ക് അടുക്കുന്നു.
ദുരന്തനിവാരണം ലക്ഷ്യമിട്ട് സർക്കാർ ജില്ലയ്ക്ക് അനുവദിച്ച 10കോടി രൂപ വടുതല ബണ്ട് പ്രദേശത്തെ ചെളിനീക്കം പ്രധാനമായതിനാൽ ഇതിനായി വിനിയോഗിക്കാമെന്ന ജലസേചനവകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കരട് റിപ്പോർട്ട് കളക്ടർ അംഗീകരിച്ചു.
അടുത്ത ദിവസങ്ങളിൽ തന്നെ ഇതിൽ അന്തിമ തീരുമാനമുണ്ടാകും. ആദ്യഘട്ടത്തിൽ വടുതലയ്ക്കും ഡി കൊച്ചി ദ്വീപിനും ഇടയിലുള്ള രണ്ട് തൂണുകൾക്കിടയിലെ ചെളി നീക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് വിവരം.
കായലിലെ നീരൊഴുക്കിന് വിഘാതമായ ബണ്ട് ആലുവ തുടങ്ങി തീരപ്രദേശത്തേക്കുള്ള പ്രളയത്തിന് പ്രധാനകാരണമായെന്നാണ് നിഗമനം. വല്ലാർപാടം കണ്ടെയ്നർ ടെർമിനലിലേക്കുള്ള റെയിൽപാത നിർമ്മാണത്തിന് വേണ്ടി കായലിന് കുറുകെ നിർമ്മിച്ച ബണ്ട് പൊളിച്ചുമാറ്റിയിരുന്നില്ല.
തഹസിൽദാരുടെ
റിപ്പോർട്ട്
പാലം നിർമ്മിച്ച കമ്പനി തന്നെ ബണ്ട് പൊളിക്കണമെന്ന് കണയന്നൂർ ലാൻഡ് റവന്യൂ തഹസിൽദാർ കളക്ടർക്ക് റിപ്പോർട്ട് നൽകി. ഇതിന് കൊച്ചിൻ പോർട്ട് ട്രസ്റ്റ് മേൽനോട്ടം വഹിക്കണമെന്നും റിപ്പോർട്ടിലുണ്ട്.
വിവരാവകാശത്തിൽ
അപ്പീൽ
വടുതല ബണ്ടുമായി ബന്ധപ്പെട്ട വിഷയത്തിലെ രേഖകളും വിവരങ്ങളും നൽകാനാകില്ലെന്ന കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ വിവരാവകാശ മറുപടിയ്ക്കെതിരെ പ്രശ്നത്തിൽ സജീവ ഇടപെടൽ നടത്തുന്ന സോഷ്യൽ വെൽഫെയർ ആക്ഷൻ അലയൻസ് സൊസൈറ്റി (സ്വാസ്) അപ്പീൽ നൽകി.
വടുതല ബണ്ട് പ്രദേശത്ത് നിന്ന് ഡ്രഡ്ജ് ചെയ്യുന്ന എക്കലും ചെളിയും എവിടെ നിക്ഷേപിക്കുമെന്നതടക്കം സമഗ്രമായി പഠിച്ച ശേഷമാവണം വിശദറിപ്പോർട്ട് കളക്ടർക്ക് സമർപ്പിക്കാൻ. ക്രമേണ ബണ്ടിലെ എക്കലും ചെളിയും നീക്കുന്നതോടെ മത്സ്യത്തൊഴിലാളികളുടെ ഏറെ കാലമായ പ്രശ്നത്തിൽ പരിഹാരമാവും .
സന്തോഷ് ജേക്കബ്
സോഷ്യൽ വെൽഫെയർ ആക്ഷൻ
അലയൻസ് സൊസൈറ്റി (സ്വാസ്)
വടുതല ബണ്ട് കേസ് നാൾവഴി
ഇറിഗേഷൻ പരിശോധന റിപ്പോർട്ട്
കേസ് വീണ്ടും കോടതിയുടെ പരിഗണനയിൽ
ബണ്ട് പൊളിക്കുമെന്നുറപ്പ്
വിവരാവകാശത്തിൽ അപ്പീൽ
വടുതല ബണ്ടുമായി ബന്ധപ്പെട്ട വിഷയത്തിലെ രേഖകളും വിവരങ്ങളും നൽകാനാകില്ലെന്ന കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ വിവരാവകാശ മറുപടിയ്ക്കെതിരെ പ്രശ്നത്തിൽ സജീവ ഇടപെടൽ നടത്തുന്ന സോഷ്യൽ വെൽഫെയർ ആക്ഷൻ അലയൻസ് സൊസൈറ്റി (സ്വാസ്) അപ്പീൽ നൽകി.