കോതമംഗലം: കുറുമറ്റം ശ്രീകോട്ടേക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ കുംഭപ്പൂര മഹോത്സവം ഈമാസം 16, 17, 18 തീയതികളിൽ ക്ഷേത്രം മേൽശാന്തി പി.ഡി.രാജൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. 16ന് ഗണപതി ഹോമം, സർപ്പത്തിന് നൂറുംപാലും, മഹാസർവ്വൈശ്വര്യപൂജ, ദീപാരാധന. രണ്ടാംദിവസം മഹാഗണപതി ഹോമം, അഷ്ഠാഭിഷേകം, മകം തൊഴൽ, വൈകിട്ട് പൂമൂടൽ ദീപാരാധന. മൂന്നാംദിവസം മഹാഗണപതി ഹോമം, വൈകിട്ട് എതിരേൽപ്പ് തുടർന്ന് വിശേഷാൽ ദീപാരാധന എന്നിവ നടക്കും.