
കൊച്ചി: 47-മത് ജില്ലാ ശരീര സൗന്ദര്യ മത്സരത്തിൽ ഇടപ്പിള്ളി ലൈഫ് ജിംനേഷ്യവും ഒളിമ്പിക് ഫിറ്റ്‌നസ് സെന്ററും ഓവറോൾ ചാമ്പ്യൻഷിപ്പ് പങ്കിട്ടു.
സംസ്ഥാന ബോഡി ബിൽഡിംഗ് അസോസിയേഷന്റെയും ജില്ലാ ബോഡി ബിൽഡിംഗ് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിലായിരുന്നു മത്സരം. മാർച്ച് 10ന് ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന മത്സരത്തിലേക്കുള്ള ജില്ലാ ടീമിനേയും തിരഞ്ഞെടുത്തു. സമ്മാനവിതരണം സിനിമാ താരം ടിനി ടോം നിർവഹിച്ചു. സംസ്ഥാന അസാസിയേഷൻ സെക്രട്ടറി എം. പണിക്കർ അദ്ധ്യക്ഷത വഹിച്ചു. ബേബി പ്ലാക്കുട്ടം, ജില്ലാപ്രസിഡന്റ് അരുൺ ലാൽ എന്നിവർ സംസാരിച്ചു. ലൈഫ് ജിംനേഷ്യത്തിൽ നിന്നും വിജയിച്ചവർക്ക് ജിംനേഷ്യത്തിൽ സ്വീകരണം നൽകി.