
കൊച്ചി: ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുമ്പോൾ ആശങ്കകൾ അകറ്റണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ദക്ഷിണ മേഖല ശില്പശാല ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഹംസ പറക്കാട്ട് ഉദ്ഘാടനം ചെയ്തു. സർക്കാർ നടപ്പിലാക്കുന്ന നയം ബഹുഭാഷ പ്രോത്സാഹന നയമാണെങ്കിൽ അറബി പോലുള്ള അന്തർദേശീയ ഭാഷകളോട് വിവേചന പൂർണമായ സമീപനം സ്വീകരിക്കുന്നത് ഭാഷാ സാമ്രാജ്യത്വത്തെയും സാംസ്കാരിക അധിനിവേശത്തെയുമാണ് വെളിപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. കെ.എ.ടി.എഫ് സംസ്ഥാന ട്രഷറർ മാഹിൻ ബാഖവി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.പി. അബ്ദുൽ ഹഖ്, എം. സ്വലാഹുദ്ദീൻ മദനി തുടങ്ങിയവർ സംസാരിച്ചു.