ആലുവ: ആലുവ ജില്ലാ ആശുപത്രിയിലെ കിടപ്പ് രോഗികൾക്ക് എല്ലാ ഞായറാഴ്ചകളിലും അന്നം വിളമ്പുന്ന സ്നേഹ കൂട്ടായ്മയ്ക്ക് ഇന്നലെ 11 വയസ് തികഞ്ഞു. 11-ാം വാർഷികം അൻവർസാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫ്രാൻസിസ് മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു. സെന്റ് ഡൊമനിക്‌സ് പള്ളി വികാരി ഫാ. പോൾ മാടൻ, ചിന്നൻ പറമാട്ടുമ്മേൽ, പോളച്ചൻ പയ്യപ്പിള്ളി, ബോണി പാറേക്കാട്ടിൽ, ബിജു നെടുമ്പാശേരി, അൻസലി, ജോൺസൺ ജോബി, സുരേഷ്, ജോളി ഫ്രാൻസിസ്, എൻ.ജെ. ജോർജ്, ബ്രദർ ഡൊമിനിക്ക്, ജോർജ് പുതുശേരി എന്നിവർ സംസാരിച്ചു. എല്ലാ ആഴ്ചകളിലും 200 റോളം പേർക്കാണ് കൂട്ടായ്മ ഭക്ഷണം വിളമ്പുന്നത്. മാസത്തിൽ ഒരു ഞായറാഴ്ച അൻവർ സാദത്ത് എം.എൽ.എയും മറ്റൊരു ഞായറാഴ്ച ബൈജു നെടുമ്പാശേരിയും ബാക്കിയുള്ള ഞായറാഴ്ചകളിൽ ഈ സ്‌നേഹ കൂട്ടായ്മയുടെ നേതൃത്വത്തിലുമാണ് ഭക്ഷണം നൽകുന്നത്. വിശേഷദിവസങ്ങളിൽ നഗരസഭ ചെയർമാൻ മുൻ എം.ടി. ജേക്കബ്ബും ഭക്ഷണത്തിന്റെ ചെലവ് വഹിക്കും. വിശേഷദിവസങ്ങളിൽ ചിക്കനും കേക്കും ഉൾപ്പടുന്നതാണ് മെനു. മറ്റു ദിവസങ്ങളിൽ ചോറ്, മാങ്ങാക്കറി, ബീഫ് ഉലത്ത്, തോരൻ, അച്ചാർ എന്നീ വിഭവവും നൽകുന്നു.