കോലഞ്ചേരി: കാണിനാട് ശ്രീഭഗവതി ക്ഷേത്രത്തിൽ ആയില്യം മകം ഉത്സവം ഇന്നു മുതൽ 18വരെ നടക്കും. ശാസ്താവിന്റെ പ്രതിഷ്ഠാദിനം മാർച്ച് 18ന് നടക്കും. തിങ്കളാഴ്ച രാവിലെ പ്രഭാതപൂജകൾ, വൈകിട്ട് 7ന് കീർത്തനസന്ധ്യ, 8.30ന് പിന്നൽ തിരുവാതിരകളി, സെമി ക്ലാസിക്കൽ ഡാൻസ് എന്നിവ നടക്കും. ചൊവ്വാഴ്ച രാവിലെ പ്രഭാതപൂജകൾക്കു ശേഷം ചാന്താട്ടം തന്ത്രി പുലിയന്നൂർ അനുജൻ നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ. വൈകിട്ട് 6.30ന് ആനച്ചമയ പ്രദർശനം, 7.30ന് കീർത്തനസന്ധ്യ, രാത്രി 8.30ന് ഡാൻസ് ഡ്രാമ, ബുധനാഴ്ച വൈകിട്ട് 4.30ന് ക്ഷേത്രത്തിലേക്കെത്തുന്ന ഈരാറ്റുപേട്ട അയ്യപ്പൻ, മധുരപ്പുറം കണ്ണൻ, പാറന്നൂർ നന്ദൻ എന്നീ ആനകൾക്കും ഇളംകാവിൽ നിന്നെത്തുന്ന ഭഗവതിക്കും സ്വീകരണം. 7.45ന് കളമെഴുത്തുംപാട്ടും രാത്രി എട്ടിന് വിളക്കിനെഴുന്നള്ളിപ്പ്, 12.30ന് മുടിയേറ്റ് എന്നിവ നടക്കും. വ്യാഴാഴ്ച രാവിലെ 9ന് കുംഭകുടം എഴുന്നള്ളിപ്പ്, കുംഭാഭിഷേകം, 11ന് അന്നദാനം, വൈകീട്ട് 6.30 സോപാനസംഗീതം, രാത്രി 8ന് നൃത്തം, 9.30ന് നൃത്തനാടകം ചൈത്രപഞ്ചമി, 12.30ന് ഒറ്റത്തൂക്കം എന്നിവ നടക്കും. വെള്ളിയാഴ്ച രാത്രി 8.30 മുതൽ തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ വലിയഗുരുതി.