karikku
എം സി റോഡിലെ പള്ളിച്ചിറങ്ങരയിലെ വഴിയോര കരിക്ക് വിപണനകേന്ദ്രം

മൂവാറ്റുപുഴ: കരിക്കിൻ വെള്ളത്തിന് പ്രിയമേറിയതോടെ വഴിയോര കരിക്ക് വിപണികളും സജീവമായി. കത്തുന്ന വേനലിൽ ഒരിറ്റ് ആശ്വാസത്തിനായി തണ്ണിമത്തനെയും കരിമ്പിനെയും കുലുക്കി സർബത്തിനെയും മറ്റ് ശീതളപാനീയങ്ങളെയും ആശ്രയിച്ചിരുന്ന മലയാളികൾ നാടൻ 'ശീതള പാനീയ' മായ കരിക്കിലേക്ക് തിരിഞ്ഞതോടെയാണ് വിപണിയിൽ കരിക്കിന് പ്രിയമേറിയത്.

മലയാളികൾ കരിക്കിലേക്ക് തിരിഞ്ഞതോടെ വിലയും കുതിച്ചുകയറി. 25-30 രൂപയുണ്ടായിരുന്ന കരിക്കിന് വിലയിപ്പോൾ 45-50 രൂപയിലെത്തി. വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷം മടങ്ങുന്നവരും യാത്ര പോകുന്നവരും റോഡിലെ കരിക്ക് വില്പന കേന്ദ്രങ്ങളിൽ ഇറങ്ങി കരിക്ക് വാങ്ങി കുടിച്ച്, വിശ്രമിച്ചിട്ടാണ് യാത്ര തുടരുന്നത്. ഓരോ കരിക്ക് വിപണന കേന്ദ്രത്തിലും കരിക്ക് കഴിക്കാനെത്തുന്നവർക്ക് വിശ്രമിക്കുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഡിമാൻഡ് കൂടിയതോടെ പാലക്കാട്ടുനിന്നും തമിഴ്നാട്ടിൽ നിന്നും ലോഡുകണക്കിന് കരിക്കുകളാണ് മൂവാറ്റുപുഴയിലും പരിസരപ്രദേശത്തുമെത്തുന്നത്.