bjp
ബി.ജെ.പി കീഴ്മാട് പഞ്ചായത്ത് എടയപ്പുറം 115-ാം ബൂത്ത് സമ്മേളനം 21 വയസിൽ താഴെ പ്രായമുള്ള പെൺകുട്ടികളെ സമ്മേളനം ആദരിച്ചപ്പോൾ

ആലുവ: ബി.ജെ.പി കീഴ്മാട് പഞ്ചായത്ത് എടയപ്പുറം 115-ാം ബൂത്ത് സമ്മേളനം മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് ഡോ. രജന ഹരിഷ് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് പി.സി. ബിജു അദ്ധ്യക്ഷത വഹിച്ചു. ദിൻദയാൽ ജി അനുസ്മരണവും രജ്ഞിത്ത് നിവാസന് ശ്രദ്ധാജ്ഞലിയും മണ്ഡലം പ്രസിഡന്റ് എ. സെന്തിൽ കുമാർ നിർവഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി പ്രദീപ് പെരുമ്പടന്ന, എം.വി. ഷിബു, ലിജേഷ് വിജയൻ, എ.എസ്. സലിമോൻ, ശ്രീവിദ്യ ബൈജു, പി.പി. സുന്ദരൻ, പുരുഷോത്തമൻ, പി. ഹരിദാസ് എന്നിവർ സംസാരിച്ചു. 21 വയസിൽ താഴെ പ്രായമുള്ള പെൺകുട്ടികളെ സമ്മേളനം ആദരിച്ചു.