kklm
,എ.ഐ.വൈ.എഫ് ടൗൺ യൂണിറ്റ് പ്രസിഡന്റ്‌ വിഷ്ണു ഗോപി മേഖല പ്രസിഡൻ്റ് ബിജോ പൗലോസിൽ നിന്നും മൊബൈൽ ഫോൺ എറ്റു വാങ്ങുന്നു

കൂത്താട്ടുകുളം: എ.ഐ.വൈ.എഫ് കൂത്താട്ടുകുളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് കാലത്ത് വിദ്യാർത്ഥികളുടെ ഓൺലൈൻ വിദ്യാഭ്യാസ സഹായത്തിനായി മൊബൈൽ ഫോൺ വിതരണം ചെയ്തു. എ.ഐ.വൈ.എഫ് ടൗൺ യൂണിറ്റ് കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ്‌ വിഷ്ണു ഗോപി മേഖലാ പ്രസിഡന്റ് ബിജോ പൗലോസിൽ നിന്നും മൊബൈൽ ഫോൺ എറ്റുവാങ്ങി. യൂണിറ്റ് പരിധിയിൽപ്പെട്ട വിദ്യാർത്ഥിക്ക് കൈമാറുമെന്ന് യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു, സി.പി.ഐ ലോക്കൽ കമ്മിറ്റി ഓഫീസ് ഹാളിൽ നടന്ന പരിപാടിയിൽ സി.പി.ഐ ലോക്കൽ സെക്രട്ടറി എ.കെ ദേവദാസ്, ലോക്കൽ കമ്മിറ്റി അംഗം ബീന സജീവൻ, എ.ഐ.വൈ.എഫ് മേഖലാ സെക്രട്ടറി പി.എം. ഷൈൻ, പ്രസിഡന്റ്‌ ബിജോ പൗലോസ് തുടങ്ങിയവർ പങ്കെടുത്തു.