
ആലങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ആലങ്ങാട് കൊടുവഴങ്ങ കൂട്ടുപുരക്കൽവീട്ടിൽ ശ്രീജിത്തിനെയാണ് (27) ബിനാനിപുരം പൊലീസ് അറസ്റ്റുചെയ്തത്. ഇൻസ്പെക്ടർ വി.ആർ സുനിൽ , എസ്.ഐ ടി.കെ. സുധീർ, എ.എസ്.ഐമാരായ അനിൽകുമാർ, അബ്ദുൾ റഷീദ്, എസ്.സി.പി.ഒമാരായ സജീഷ്, ഷിഹാബ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.