
കൊച്ചി: മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്ന് രാഷ്ട്രീയ ജനതാദൾ സംസ്ഥാന പ്രസിഡന്റ് അനു ചാക്കോ പറഞ്ഞു. ഭരണപരാജയവും കർഷക സമരവും ദാരിദ്രവും തൊഴിലില്ലായ്മയും ആരോഗ്യമേഖലയിലെ പരാജയവും മറച്ചുവയ്ക്കുന്നതിനും ചർച്ച ചെയ്യാതിരിക്കാനും വർഗീയത പറഞ്ഞ് ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ്. തിരത്തെടുപ്പ് അടുക്കുമ്പോൾ ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും ഭാഷയുടെയും പേരിൽ വിവാദങ്ങളുണ്ടാക്കി ജനദ്രോഹനയങ്ങളിൽ നിന്നും വികസന മുരടിപ്പിൽ നിന്നും സർക്കാർ ശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണ്.വർഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെ ജനകീയ പ്രക്ഷോഭത്തിന് ആർ.ജെ.ഡി നേതൃത്വം നൽകുമെന്ന് അനു ചാക്കോ പറഞ്ഞു.