ആലുവ: ബി.ജെ.പി എടത്തല 149 -ാം ബൂത്ത് കമ്മിറ്റി സംഘടിപ്പിച്ച ദീനദയാൽജി അനുസ്മരണവും രഞ്ജിത്ത് ശ്രീനിവാസൻ ശ്രദ്ധാഞ്ജലിയും ആലുവ മണ്ഡലം വൈസ് പ്രസിഡന്റ് കെ.ആർ.റെജി ഉദ്ഘാടനം ചെയ്തു. ബൂത്ത് ജനറൽ സെക്രട്ടറി കിഷോർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എം.യു.ഗോപുകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി രമാദേവി ബാബു, ധന്യ കൃഷ്ണകുമാർ, കൃഷ്ണകുമാർ, സി.ജി പ്രസന്നകുമാർ, എം.എസ്. ബാബു, വി.കെ. വേലായുധൻ, മജേഷ്, അബിലാഷ് എന്നിവർ സംസാരിച്ചു.