കൊച്ചി : കൊവിഡ് ബാധിച്ച് മരിച്ച അങ്കണവാടി ജീവനക്കാരി കെ.എ. രേണുകയെ കണ്ടനാട് പൗരാവലി അനുസ്മരിച്ചു. ചെമ്മിഴിക്കാട്ട്കാവ് ഭഗവതിക്ഷേത്രം ഹാളിൽ സംഘടിപ്പിച്ച സമ്മേളനം കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി. നായർ, ജില്ലാ പഞ്ചായത്ത് അംഗം അനിത ടീച്ചർ, ഗ്രാമ പഞ്ചായത്ത് അംഗം ആൽവിൻ സേവ്യർ, അങ്കണവാടി ജീവനക്കാരായ ആശമോൾ, ടി.കെ. ബിജിമോൾ, പി.സി. സരള വിനോദ്, രമേശൻ എന്നിവർ പ്രസംഗിച്ചു.
കണ്ടനാട് അങ്കണവാടിക്കും വായനശാലയ്ക്കും സ്വന്തമായി കെട്ടിടം നിർമ്മിക്കാൻ സ്ഥലം വാങ്ങുന്നതിന് റിട്ട. ഡെപ്യൂട്ടി കളക്ടർ സുകേശ് ബാബു (ചെയർമാൻ), വാർഡ് അംഗം ആൽവിൻ സേവ്യർ (കൺവീനർ), തുകലൻ മാത്തച്ചൻ (ട്രഷറർ) എന്നിവർ ഭാരവാഹികളായി 101 സംഘാടകസമിതിയും യോഗത്തിൽ രൂപീകരിച്ചു. ജില്ലാപഞ്ചായത്ത് അംഗം അനിത ടീച്ചർ സ്ഥലം വാങ്ങുന്നതിനുള്ള ആദ്യ സംഭാവന സംഘാടകസമിതിക്ക് കൈമാറി. സ്ഥലംവാങ്ങിയാൽ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് കെട്ടിട്ടം നിർമ്മിക്കാൻ പണം അനുവദിക്കുമെന്ന് കെ.ബാബു പറഞ്ഞു.