കൊച്ചി: രാഷ്ട്രീയ ജനതാദൾ ദേശീയ അംഗത്വ പ്രചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാപ്രസിഡന്റ് ബിജു തേറാട്ടിൽ നിർവഹിച്ചു. ഫൈസൽ ഇടപ്പള്ളി അംഗത്വം ഏറ്റുവാങ്ങി. സംസ്ഥാന സെക്രട്ടറി ജനറൽ ഡോ. ജോർജ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ ദേവി അരുൺ, തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് നാസർ തോപ്പുംപടി, യുവ ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറിജനറൽ സുഭാഷ് കാഞ്ഞിരത്തിങ്കൽ, ജില്ലാ സെക്രട്ടറി സലിം കളമശ്ശേരി എന്നിവർ പങ്കെടുത്തു.