kklm
വടകര സെൻ്റ് ജോൺസ് യാക്കോബായ സുറിയാനി കോൺഗ്രിഗേഷൻ പള്ളിയിലെ കുംഭം 8 പെരുന്നാളിന് വികാരി ഫാ.പോൾ തോമസ് പീച്ചിയിൽ കൊടിയേറ്റുന്നു

കൂത്താട്ടുകുളം: വടകര സെന്റ് ജോൺസ് യാക്കോബായ കോൺഗ്രിഗേഷൻ പള്ളിയിൽ കുംഭം 8 പെരുന്നാളിന് വികാരി ഫാ.പോൾ തോമസ് പീച്ചിയിൽ കൊടിയേറ്റി. ഫെബ്രു. 13 മുതൽ 21 വരെയാണ് പാത്രിയർക്കീസ് മോർ സേവേറിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാൾ. 14 മുതൽ 18 വരെ രാവിലെ 6.ന് പ്രാർത്ഥന, 6.30ന് വി.കുർബ്ബാന വൈകിട്ട് 6ന് സന്ധ്യാപ്രാർത്ഥന. 19ന് രാവിലെ പ്രഭാത പ്രാർത്ഥന. 8 ന് വി.കുർബ്ബാന, ഉച്ചകഴിഞ്ഞ് 2.30 ന് പള്ളിയിൽ നിന്നും പ്രദക്ഷിണം പുറപ്പെട്ട് വളപ്പ്, ചെള്ളക്കപ്പടി, കിഴകൊമ്പ് സെന്റ് മേരീസ് ചാപ്പൽ, എരുമക്കളം, കൂത്താട്ടുകുളം സെന്റ് ജോർജ് ചാപ്പൽ, പൈറ്റക്കുളം എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് 8.30 ന് വടകര പള്ളിയിൽ തിരികെ പ്രവേശിക്കും. 9 ന് ആശിർവാദം. 20ന് രാവിലെ 6.30 വി.കുർബാന, 8 ന് പ്രഭാത നമസ്ക്കാരം., 9 ന് ഡോ.മാർ ഈവാനിയോസ് തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ വി.മൂന്നിൻമേൽ കുർബാന. വൈകിട്ട് 5ന് ശ്രേഷ്ഠ കാതോലിക്ക ഡോ.ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ മുഖ്യകാർമ്മികത്വത്തിലും അഭി. ഐസക് മോർ ഒസ്താതാത്തിയോസ് മെത്രാപ്പോലീത്തായുടെ സഹകാർമ്മികത്വത്തിലും സന്ധ്യാ പ്രാർത്ഥന. പള്ളിയിൽ നിന്നും പ്രദക്ഷിണം പുറപ്പെട്ട് പുന്നംകോട് ഹൈസ്കൂൾ വഴി വാളിയപ്പാടം, ഒലിയപ്പുറം, കുഴിക്കാട്ടുകത്ത്, വഴി 9.00ന് പള്ളിയിൽ തിരികെ പ്രവേശിക്കും. 9.15ന് ആശീർവാദം. 21 ന് രാവിലെ 6.30ന് വി.കുർബാന, 8 ന് പ്രഭാത നമസ്കാരം, 9 ന് വി.കുർബാന - അഭി.ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് തിരുമേനി തുടർന്ന് പ്രദക്ഷിണം ആശിർവാദം, ലേലം, നേർച്ച, കൊടിയിറക്ക് എന്നിവ നടക്കും.