കാലടി: അയ്യംമ്പുഴ അമലാപുരത്ത് കിണറിൽവീണ പോത്തിനെ ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ പുത്തൻവീട്ടിൽ പ്രസ്‌ലി ഔസേഫിന്റെ പോത്ത് തൊട്ടടുത്തുള്ള സോണി പൈനാടത്തിന്റെ കിണറിലാണ് വീണത്. അങ്കമാലി ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനത്തിന് അങ്കമാലി ഫയർഫോഴ്സിലെ ഗ്രേഡ് അസ്സി. സ്റ്റേഷൻ ഓഫീസർമാരായ പി.വി. പൗലോസ്, എൻ.കെ.സോമൻ സേനാംഗങ്ങളായ ബിനിൽ.വി.കെ, ജി.പി.ഹരി,ഷൈൻ ജോസ് ,എ.പി.ഷിഫിൻ, ആർ.എൽ.റെയ്സൺ,ജയകുമാർ എന്നിവർ നേതൃത്വം നൽകി.