കൊച്ചി: ദുരിതങ്ങളിൽ വലയുന്നവരുടെ ശാരീരിക, മാനസിക ആരോഗ്യം ഉറപ്പുവരുത്തുന്നതും ശക്തിപ്പെടുത്തുന്നതും അതിജീവന പ്രവർത്തനങ്ങളുടെ നിർണായക ഘടകമാണെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്. എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സഹൃദയ, ഫാമിലി പ്ലാനിംഗ് അസോസയേഷൻ ഒഫ് ഇന്ത്യയുമായി സഹകരിച്ച് പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി മദ്ധ്യവയസ്‌കരായ വീട്ടമ്മമാർക്കായി സംഘടിപ്പിച്ച സെക്ഷ്വൽ ആൻഡ് റീപ്രൊഡക്ഷൻ ഹെൽത്ത് മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ഫാ. അലക്‌സ് കാട്ടേഴത്ത് അദ്ധ്യക്ഷത വഹിച്ചു. ഫാമിലി പ്ലാനിംഗ് അസോസിയേഷൻ ഒഫ് ഇന്ത്യ ബ്രാഞ്ച് മാനേജർ ഡോ. ശോഭ മാത്യു, പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.