തൃപ്പൂണിത്തുറ: ഉദയംപേരൂർ കൊച്ചുപള്ളി, ടെലിഫോൺ എക്സ്ചേഞ്ച് തുടങ്ങിയ പരിസരങ്ങളിലും കടകൾക്ക് മുമ്പിലും മാലിന്യങ്ങൾ വലിച്ചെറിയുന്നതായി പരാതി. വലിയ കിറ്റുകളിൽ മത്സ്യത്തിന്റെയും കോഴിയുടെയും മാംസാവശിഷ്ടങ്ങളാണ് വലിച്ചെറിഞ്ഞിടുന്നത്. രാത്രികാലങ്ങളിലാണ് കടയ്ക്ക് മുമ്പിൽ മാലിന്യം വലിച്ചെറിഞ്ഞ് സാമൂഹ്യവിരുദ്ധർ കടന്നുകളയുന്നത്.

ടെലിഫോൺ എക്സ്ചേഞ്ച് പരിസരത്തും മാലിന്യം തള്ളുന്നുണ്ട്. മാലിന്യം വലിച്ചെറിയുന്നത് തടയാൻ പഞ്ചായത്തും പൊലീസും ശ്രദ്ധ കാണിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.