കൊച്ചി: കോലഞ്ചേരി ബി.എസ്.എൻ.എൽ എക്‌സ്‌ചേഞ്ച് 12 മുതൽ പുതിയ ഐ.പി എക്‌സ്‌ചേഞ്ചിലേക്ക് മാറ്റിയതിനാൽ ഐ.എസ്.ഡി ലോക്കിംഗ് കോഡുകൾ പുതുതായി രജിസ്റ്റർ ചെയ്യേണ്ടതാണ്. ഐ.എസ്.ഡി ഉപഭോക്താക്കൾ പുതിയ കോഡ് രജിസ്റ്റർ ചെയ്യുവാൻ 1230000 എന്ന നമ്പർ ഡയൽ ചെയ്തതിന് ശേഷം നാലക്കമുള്ള പുതിയ ലോക്കിംഗ് കോഡ് ഡയൽ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 0484 2760320 എന്ന നമ്പറിൽ ബന്ധപ്പെടുക.