തൃക്കാക്കര: രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസസും രാജഗിരി ബിസിനസ് സ്‌കൂളും സംയുക്തമായി രാജഗിരി സ്‌കൂൾ ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച രാജഗിരി ക്രിക്കറ്റ് ലീഗിൽ ഹൗക്ക്‌സ് മലപ്പുറം ജേതാക്കളായി. ഫൈനലിൽ കാസർകോട് റിവഞ്ചേഴ്‌സിനെ 20 റൺസിന് തോൽപ്പിച്ചു. മുഖ്യാതിഥി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബെച്ചുകുര്യൻ തോമസിൽനിന്ന് ഹൗക്ക്‌സ് മലപ്പുറം 30,000 രൂപയുടെ കാഷ് അവാർഡ് ഏറ്റുവാങ്ങി.
ക്രിക്കറ്റ് ലീഗിൽ മികച്ച ബൗളറായി കാസർഗോഡ് റിവഞ്ചേഴ്‌സിന്റെ അബ്ദുൾ സമദും മികച്ച ബാറ്റ്‌സ്‌മാനായി ഹൗക്ക്‌സ് മലപ്പുറം ടീം അംഗം എം.ടി. ഷൈജുവിനെയും തിരഞ്ഞെടുത്തു. ഇരുവർക്കും 5000 രൂപവീതമുള്ള കാഷ് അവാർഡ് രാജഗിരി ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഡോ. ജോസ് കുരിയേടത്തും രാജഗിരി വാലി കാമ്പസ് അസി. ഡയറക്ടർ ഡോ. ഫ്രാൻസിസ് സെബാസ്റ്റ്യനും കൈമാറി.