vyapari
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ടി.നസിറുദ്ദീൻ അനുസ്മരണ യോഗം ടി.ജെ.വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ചെറുകിട വ്യാപാരികൾക്കും അവരുടെ ജീവനക്കാർക്കും മികച്ച പരിശീലനം നൽകുന്നതിനായി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരുമ്പനത്ത് ആരംഭിക്കുന്ന അക്കാഡമിക്ക് ടി. നസിറുദ്ദീൻ മെമ്മോറിയൽ ട്രേഡേഴ്‌സ് അക്കാഡമിയെന്ന് നാമകരണം ചെയ്യുമെന്ന് ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ടി. നസിറുദ്ദീൻ അനുസ്മരണ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. അനുസ്മരണയോഗം ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേയർ അഡ്വ.എം. അനിൽകുമാർ, സമിതി ജില്ലാ ജനറൽ സെക്രട്ടറി സി.കെ. ജലീൽ, ജില്ലാ ട്രഷറർ അബ്ദുൾ വാഹിദ് തുടങ്ങിയവർ സംസാരിച്ചു.