കൊച്ചി: മുസ്ലിംലീഗ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആസ്ഥാനമന്ദിരമായ സി.എച്ച്. സ്മാരകമന്ദിരത്തിന്റെ നിർമ്മാണ കമ്മിറ്റി രൂപീകരിച്ചു. ജില്ലാ ലീഗ് ഹൗസിൽ ചേർന്ന നേതൃയോഗം സംസ്ഥാന സെക്രട്ടറി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എം. അബ്ദുൾ മജീദ് അദ്ധ്യക്ഷതവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പാറക്കാട്ട് ഹംസ , ട്രഷറർ എൻ.കെ. നാസർ എന്നിവർ സംസാരിച്ചു. മാർച്ച് 10 ന് ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ എഴുപത്തിനാലാം ജന്മദിനം വിപുലമായ പരിപാടികളോടെ എറണാകുളത്ത് സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു.
നിർമ്മാണ കമ്മിറ്റി ഭാരവാഹികളായി ടി.എ. അഹമ്മദ് കബീർ, വി.കെ. ഇബ്രാഹിംകുഞ്ഞ്, എം.പി. അബ്ദുൾ ഖാദർ (രക്ഷാധികാരികൾ), കെ.എം. അബ്ദുൾ മജീദ് (ചെയർമാൻ), പാറക്കാട്ട് ഹംസ (കൺവീനർ), എൻ.കെ. നാസർ (ട്രഷറർ), അഡ്വ.വി.ഇ. അബ്ദുൾ ഗഫൂർ, പി.കെ. ജലീൽ, കെ.എച്ച്. മുഹമ്മദ് കുഞ്ഞ്, വി.എസ്. അബ്ദുൾ റഹ്മാൻ, കരീം പാടത്തിക്കര, അഷറഫ് മൂപ്പൻ (എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.
.