
കോലഞ്ചേരി: സെഞ്ച്വറിയടിച്ച് മുന്നേറിയ തക്കാളി വില കുത്തനെയിടിഞ്ഞു. നാടൻ തക്കാളിക്ക് ഇന്നലെ മൊത്തവില കിലോയ്ക്ക് വെറും 18 രൂപ. വരവിന് 15 രൂപ. കൃഷിക്കാരന് കിട്ടുന്ന വില 10 രൂപ. വില ഇനിയും ഇടിഞ്ഞാൽ കൃഷി തന്നെ ഉപേക്ഷിക്കേണ്ട സ്ഥിതിവരും. ഒരുമാസംമുമ്പ് വില കിലോയ്ക്ക് 100ന് മേലെയായിരുന്നു. നവംബറിൽ ചില്ലറവില 130 രൂപയായിരുന്നു.
മഴക്കെടുതി മൂലം വിളവുകുറഞ്ഞതാണ് നവംബറിൽ വിലക്കുതിപ്പുണ്ടാക്കിയത്. എന്നാൽ, ഉത്പാദനം കുത്തനെ കൂടിയതാണ് ഇപ്പോഴത്തെ വിലയിറക്കത്തിന് കാരണം. തമിഴ്നാട്ടിലെ മധുക്കര, തൊണ്ടാംപുതൂർ, കിണത്തുക്കടവ് എന്നിവിടങ്ങളിൽ നല്ലവിളവുണ്ട്.