കൊച്ചി: പുതുവൈപ്പ് ബീച്ച് ക്ലീനാക്കി വല്ലാർപാടം സെന്റ് മേരീസ് സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ. മുളവുകാട് ജനമൈത്രി പൊലീസുമായി സഹകരിച്ചായിരുന്നു പ്രവർത്തനം. കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ വി.യു. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. എറണാകുളം സെൻട്രൽ അസി. കമ്മിഷണർ ജയകുമാർ, മുളവുകാട് എസ്.എച്ച്.ഒ ജയപ്രകാശ്, എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ്, വാർഡ് മെമ്പർമാർ,പുതുവയ്പ്പ് ബീച്ച് ക്ലബ് കമ്മിറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.