ncp

കളമശേരി: കിൻഫ്ര പാർക്കിലുണ്ടായ തീപിടിത്തത്തിൽ അപകടത്തിൽപെട്ട അഗ്നിശമനസേനാംഗങ്ങളെ ആശുപത്രികളിൽ എത്തിച്ച ആംബുലൻസ് ഡ്രൈവർമാർക്കും നേഴ്സുമാർക്കും എൻ.സി.പികളമശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. സംസ്ഥാന നിർവാഹകസമിതി അംഗം കെ.കെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ആംബുലൻസ് ജീവനക്കാരയ മുഹമ്മദ് സിറാജ്, എസ്.സുനിലാൽ, എ. അമീർഖാൻ, ഇ.കെ അജീഷ് കുമാർ, എം.എം ലിന്റുമോൻ, ജിനുസഹജൻ, ശ്രുതി ഗോപി, പി.എച്ച് അബ്ദുൽജലീൽ, ജിബിൻ ജോൺ, കമൽ ആയത്തിൽ എന്നിവരെ ആദരിച്ചു മണ്ഡലം പ്രസിഡന്റ് അബ്ദുൽകരീം നടക്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ നിർവാഹക സമിതിഅംഗം അനൂപ് റാവുത്തർ, നിയോജകമണ്ഡലം സെക്രട്ടറി സമദ് ഇടക്കുളം, സെക്രട്ടറിമാരായ ഷംസു പാറക്കണ്ടം, അബ്ദുൽ അസീസ് നീറുങ്കൾ, ബ്ലോക്ക് പ്രസിഡḍ മുത്തുകുമാർ തുടങ്ങിയവർ പങ്കെടുത്തു.