cpm
സ്ഥലത്തിന്റെ രേഖകൾ ഏറ്റുവാങ്ങിയവർ സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ മോഹനനൊപ്പം

കോലഞ്ചേരി: ഭൂരഹിതരായ നാല് കുടുംബങ്ങൾക്ക് സി.പി.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വീ‌ടുവയ്ക്കാൻ സഹായം. ഇവർക്ക് വീടുവെക്കാനുള്ള സ്ഥലം നൽകിയത് റിട്ട.എക്സൈസ് ഉദ്യോഗസ്ഥനായ മരങ്ങാട്ടുള്ളി കരിമാങ്കുഴിയിൽ കെ.വി. ബേബിയാണ്.

മൂന്നുസെന്റ് വീതം സ്ഥലം തിരുവാണിയൂർ പുളിനിരപ്പേൽ രാജപ്പൻ, പാലപ്പിള്ളിൽ സജീവൻ, പനച്ചിവേലിൽ ബിജു, പിറവം വള്ളൂവാട്ടിൽ ജെയിനി എന്നിവർക്കാണ് ആധാരംചെയ്ത് നൽകിയത്. സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഭൂമിയുടെ രേഖകൾ കൈമാറി. തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. പ്രകാശ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടേറിയ​റ്റ് അംഗം സി.ബി. ദേവദർശനൻ, അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ, ഏരിയാസെക്രട്ടറി സി.കെ. വർഗീസ്, ജില്ലാ കമ്മി​റ്റി അംഗങ്ങളായ കെ.വി. ഏലിയാസ്, അഡ്വ. കെ.എസ്. അരുൺകുമാർ, പിറവം മുനിസിപ്പൽ വൈസ് ചെയർമാൻ കെ.പി. സലിം, ലോക്കൽ സെക്രട്ടറി കെ.എ. ജോസ് തുടങ്ങിയവർ സംസാരിച്ചു.