kseb
കെ.എസ്.ഇ.ബി ജീവനക്കാർ അങ്കമാലി ഡിവിഷൻ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധധർണ്ണ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ഹരിപ്രസാദ് നാരായണൻ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: കെ.എസ്.ഇ.ബി ആസ്ഥാനത്തെ പൊലീസ് രാജ് അവസാനിപ്പിക്കുക, പവർ സ്റ്റേഷനുകളിലും ഡാമുകളിലും ഏർപ്പെടുത്തുന്ന സുരക്ഷാസംവിധാനം വൈദ്യുതി ഭവനിൽ നടപ്പിലാക്കുവാനുള്ള നീക്ഷം ഉപേക്ഷിക്കുക, ബോർഡ് ആസ്ഥാനത്ത് നിലവിലുള്ള സുരക്ഷാസംവിധാനം തുടരുക, വൈദ്യുതി ബോർഡിന് ദുർവ്യയമുണ്ടാക്കുന്ന നടപടികളിൽനിന്ന് മാനേജ്മെന്റ് പിന്തിരിയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ഇ.ബി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ അങ്കമാലി ഡിവിഷൻ ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ഹരിപ്രസാദ് നാരായണൻ ഉദ്ഘാടനം ചെയ്തു.കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) അങ്കമാലി ഡിവിഷൻ പ്രസിഡന്റ് പ്രമോദ് ആന്റണി അദ്ധ്യക്ഷനായി. ഫിലിപ്പച്ചൻ കെ.ഡി, ജോബി കെ.എ, ലെബിൻ ജേക്കബ് എന്നിവർ സംസാരിച്ചു.